ബാ​ല​ൻ

രക്താർബുദം: ബാലന് വേണം സുമനസ്സുകളുടെ സഹായം

പട്ടാമ്പി: യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. വിളയൂർ മൂച്ചിക്കൂട്ട് പറമ്പ് മേപ്പുറത്ത് ചാത്തപ്പന്‍റെയും കാളിയുടെയും മകൻ ബാലൻ (46) ആണ് സഹായം തേടുന്നത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയായിരുന്നു ബാലൻ.

രക്താർബുദരക്താർബുദ (ലുക്കീമിയ) ബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണിപ്പോൾ. ഒരു വർഷത്തോളം തുടർച്ചയായ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനായി 67 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. മൂന്ന് സെന്‍റ് സ്ഥലവും പഞ്ചായത്തിൽനിന്ന് ലഭിച്ച പൂർത്തിയാവാത്ത വീടും മാത്രമാണ് ബാലനുള്ളത്.

മാതാവ് കാളി ഒരുവശം തളർന്ന് കിടപ്പിലാണ്. മൂത്ത മകൻ ആറാം ക്ലാസിലും ഇളയ മകൾ നാലിലുമാണ്. 14ാം വയസ്സിൽ കുടുംബത്തിന്‍റെ ഭാരമേറ്റെടുത്ത് കല്ലുവെട്ടു തൊഴിലാളിയായി. പിന്നീട് 13 വർഷത്തെ പ്രവാസ ജീവിതം. നാട്ടിൽ തിരിച്ചെത്തി ഓട്ടോ ഡ്രൈവറായി. വിളയൂർ കെ.എസ്.ഇ.ബിയിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യവേയാണ് രോഗത്തിന്‍റെ പിടിയിലായത്. വൃക്ക, കരൾ, ഹൃദയം എന്നീ പ്രധാന അവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ട്.

ഒരു വർഷമായി തുടരുന്ന ചികിത്സയിൽതന്നെ വലിയ ബാധ്യത നിലവിലുണ്ട്. ബാലന്‍റെ ചികിത്സക്ക് തുക കണ്ടെത്താനായി വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പിന്നാക്ക കമീഷൻ അംഗം സുബൈദ ഇസ്ഹാഖ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്‍റ് ബാബു കോട്ടയിൽ, മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത വിനോദ്, പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ബേബി ഗിരിജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

മുജീബ് കരുവാൻകുഴി (ചെയർമാൻ- ഫോൺ: 9526731144 ), കെ. മുരളി (കൺവീനർ -ഫോൺ: 9447301083), രാജൻ പുന്നശ്ശേരി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.

പുലാമന്തോൾ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ 1185 0100305262 എന്ന നമ്പറിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് FDRL0001185. കൂടാതെ കൊപ്പം എസ്.സി.ബി വിളയൂർ ബ്രാഞ്ചിലെ 1041000 1000 8591 ഐ.എഫ്.എസ്.സി കോഡ് ICIC0000103 അക്കൗണ്ട് നമ്പറിലും 759191 1083 എന്ന ഗൂഗ്ൾ പേ നമ്പറിലും സഹായം നൽകാം. കൊപ്പം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരും പെൻഷൻ ഏജന്‍റുമാരും ചേർന്ന് ബാലന്‍റെ ചികിത്സക്കായി സമാഹരിച്ച 50,000 രൂപ സഹായ സമിതിയിലേക്ക് കൈമാറി.

Tags:    
News Summary - Balan needs the help of well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.