പട്ടാമ്പി: കളഞ്ഞുകിട്ടിയ രണ്ടേകാൽ പവന്റെ സ്വർണാഭരണങ്ങൾ തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി. ഓങ്ങല്ലൂർ കാരക്കാട് കുഴിയിൽ പീടികേക്കൽ മുഹമ്മദ് റഫീഖ് (27) ആണ് ആഭരണം പട്ടാമ്പി പൊലീസിൽ ഏൽപിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ ഓങ്ങല്ലൂർ സെൻററിൽനിന്നാണ് മുഹമദ് റഫീഖിന് ആഭരണങ്ങൾ ലഭിച്ചത്. പട്ടാമ്പി പൊലീസിന്റെ അന്വേഷണത്തിൽ സ്വർണത്തിന്റെ ഉടമസ്ഥനായ കാരക്കാട് പാറക്കൽ വീട് കാസിമിനെ കണ്ടെത്തുകയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ആഭരണങ്ങൾ കൈമാറുകയും ചെയ്തു. മാതൃക പ്രവർത്തനം കാഴ്ചവെച്ചതിന് മുഹമദ് റഫീഖിനെ പട്ടാമ്പി എസ്.എച്ച്.ഒ എസ്. അൻഷാദ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.