മണ്ണൂർ കൊട്ടക്കുന്ന് മരുതൂർ കുണ്ടിൽ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ലോറി
Posted On
date_range Updated On
date_range മരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു
പത്തിരിപ്പാല: മരം കയറ്റിവന്ന ലോറി 20 അടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മണ്ണൂർ കൊട്ടക്കുന്ന് പള്ളിക്ക് സമീപം മരുതൂർ കുണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
റബർ തടി കയറ്റി ഇടുങ്ങിയ റോഡിലൂടെ വരുമ്പോൾ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
ഏകദേശം 20 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. കല്ലടിക്കോട് സ്വദേശിയായ ലോറിഡ്രൈവറും മണ്ണൂരിലെ സി.ഐ.ടി.യു തൊഴിലാളിയുമായിന്നു ലോറിയിലുണ്ടായിരുന്നത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.