ഭ​ര​ത​െൻറ ചി​കി​ത്സ ഫ​ണ്ടി​ലേ​ക്ക് മ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് ബ​ക്ക​റ്റ് പി​രി​വു​മാ​യി വീ​ടു​ക​ളി​ൽ

നാ​ട്​ കൈ​കോ​ർ​ത്തു, ഭ​ര​ത​െൻറ ചി​കി​ത്സ​ക്ക് ല​ഭി​ച്ച​ത് 27 ല​ക്ഷം

പ​ത്തി​രി​പ്പാ​ല: മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പെ​രി​ങ്ങോ​ട്ടു​കു​ർ​ശ്ശി ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റും കൈ​കോ​ർ​ത്ത​തോ​ടെ അ​ഞ്ച്​ മ​ണി​ക്കൂ​റി​ന​കം ഭ​ര​ത​െൻറ വൃ​ക്ക​മാ​റ്റി​വെ​ക്ക​ലി​ന് ബ​ക്ക​റ്റ് പി​രി​വി​ലൂ​ടെ ല​ഭി​ച്ച​ത് 27,28,638 രൂ​പ.

മ​ങ്ക​ര ചെ​മ്മു​ക സ്വ​ദേ​ശി​യും മ​ങ്ക​ര ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഭ​ര​ത​‍െൻറ വൃ​ക്ക മാ​റ്റി​വെ​ക്ക​ലി​െൻറ ഭാ​ഗ​മാ​യാ​ണ് ബ​ക്ക​റ്റ് പി​രി​വു​മാ​യി സം​ഘാ​ട​ക​ർ ഞാ​യ​റാ​ഴ്ച രം​ഗ​ത്തി​റ​ങ്ങി​യ​ത്.

അ​ഞ്ച്​ മ​ണി​ക്കൂ​ർ കൊ​ണ്ട് 20 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ൽ 50 സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. ചി​കി​ത്സ​ക്ക് ശേ​ഷം ബാ​ക്കി വ​രു​ന്ന തു​ക പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ങ്ക​ര ആ​റാം വാ​ർ​ഡി​ൽ പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. ഗോ​കു​ൽ​ദാ​സും ബ​ക്ക​റ്റ് പി​രി​വി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി ചെ​യ​ർ​മാ​ൻ ഇ.​ബി. ര​മേ​ശ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ല​ക്ഷ്മി മോ​ഹ​ൻ, ശ​ങ്ക​ർ ജി ​കോ​ങ്ങാ​ട്, ദീ​പ ജ​യ​പ്ര​കാ​ശ്, പ്ര​ത്യു​ഷ് മാ​സ്​​റ്റ​ർ, കെ. ​അ​നി​ൽ​കു​മാ​ർ, പി. ​കൃ​ഷ്ണ​ലീ​ല, ശോ​ഭ, ഷൈ​നി ര​മേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - natives collected 27 lakhs for bharathans treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.