പാലക്കാട്: സംസ്ഥാന ഗതാഗത വകുപ്പ് പലതവണ സമീപിച്ചിട്ടും ബസ് സർവിസിന് അനുമതി നൽകാതെ തമിഴ്നാട് സർക്കാർ. ഇതുമൂലം കോയമ്പത്തൂർ-പാലക്കാട് അടക്കം പ്രധാന അന്തർ സംസ്ഥാന റൂട്ടുകളിൽ, ബസുകൾ അതിർത്തിയിലെത്തി ആളെ ഇറക്കി തിരിച്ചുപോരുകയാണ്. യാത്രക്കാർക്ക് അതിർത്തി മുറിച്ചുകടന്ന് ബസ് മാറികയറേണ്ട ഗതികേട് മാസങ്ങളായി തുടരുകയാണ്. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ ദിനേനെ യാത്ര ചെയ്യുന്നത് നൂറൂകണക്കിന് ആളുകളാണ്. കോവിഡിന് മുൻപ് ഒാരോ 10 മിനിറ്റിനും ബസ് ഉണ്ടായിരുന്ന റൂട്ടാണ് ഇത്. തമിഴ്നാടിേൻറയും കേരളത്തിേൻറയും ബസുകൾ ഇരുഭാഗത്തേക്കും സർവിസ് നടത്തിയിരുന്നു. യാത്ര നിയന്ത്രണത്തിൽ ഇളവ് വരുത്തിയതിനെതുടർന്നാണ് കെ.എസ്.ആർ.ടി.സി വാളയാർ അതിർത്തി വരെ സർവിസ് ആരംഭിച്ചത്.
സ്വകാര്യബസുകളും അതിർത്തിവരെ ഒാടുന്നുണ്ട്. തമിഴ്നാടുനിന്നു കേരള അതിർത്തിവെര ബസുണ്ട്. യാത്രക്കാർ അതിർത്തി കടന്ന് ബസ് മാറി കയറുകയാണ് ഇപ്പോൾ. ഇരു സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാൻ ജനങ്ങൾക്ക് വിലക്കുകൾ ഒന്നും ഇല്ലാതിരിക്കെ അന്തർ സംസ്ഥാന ബസ് സർവിസിന് മാത്രം അനുമതി നൽകാതിരിക്കുന്നത് എന്തിനാണെന്ന് യാത്രക്കാർ ചോദിക്കുന്നു. കേരള ഗതാഗത വകുപ്പ് പലതവണ തമിഴ്നാട് സർക്കാറുമായി ബന്ധപ്പെട്ട് ബസ്സോട്ടം അനുവദിക്കണമെന്ന് അഭ്യർഥന നടത്തിയെങ്കിലും വിലക്ക് പിൻവലിക്കാൻ തയാറായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.