Posted On
date_range Updated On
date_range പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി; ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ, സ്ഥലത്ത് ആര്‍.ആര്‍.ടി സംഘമെത്തി
പാലക്കാട്: ധോണിയില്‍ വീണ്ടും പുലിയിറങ്ങി. ഇതോടെ, നാട്ടുകാർക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകള്‍ പുലിയെ കണ്ടത്.
പ്രദേശവാസിയായ രമേഷാണ് പുലിയെ കണ്ടതായി പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ആര്‍.ആർ.ടി സംഘം എത്തി പരിശോധന ആരംഭിച്ചു. രാത്രിയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിന്‍റെ ഭീതിയിലാണ് നാട്ടുകാര്‍. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം വര്‍ധിക്കുകയാണെന്നും നടപടി വേണമെന്നുമുള്ളത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.