കൊടുവായൂർ: സ്കൂൾ സമയത്ത് ചീറിപ്പായുന്ന ടിപ്പറുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. കൊടുവായൂർ ടൗണിലാണ് സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്കാണ് പാരന്റ്സ് കൊഓഡിനേഷൻ ഫോറം പാലക്കാട് കമ്മിറ്റി പരാതി നൽകിയത്. പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട് എന്നീ പ്രധാന ടൗണുകളിലെ വിദ്യാലയങ്ങളുടെ മുന്നിലൂടെ ടിപ്പറുകൾ ചീറിപ്പായുന്നത് വിദ്യാർഥികൾക്ക് ഭീഷണിയായിട്ടും നാളുകളായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിമർശനമുയരുന്നത്.
രാവിലെ എട്ടര മുതൽ പത്തര വരെയും വൈകുന്നേരം മൂന്നര മുതൽ അഞ്ചരവരെയും ടിപ്പർ നിരത്തുകളിൽ ഇറങ്ങരുതെന്ന് ഹൈകോടതിയുടെ ഉത്തരവും സർക്കാർ നിർദേശങ്ങളും ഉണ്ടെങ്കിലും ഇവ കാറ്റിൽ പറത്തിയാണ് ഓട്ടമെന്ന് പാരന്റ്സ് കോഓഡിനേഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്കും മോട്ടോർ വാഹന കമീിഷണർക്കും നടപടിയാവശ്യപ്പെട്ട് പാലക്കാട് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.