Representative Image

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

ഒ​റ്റ​പ്പാ​ലം: വാ​ഹ​നം ബ്ലോ​ക്ക് ആ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ മി​നി പി​ക്ക​പ്പ് ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കെ.​എ​സ്.​യു മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​ട്ട​ക്ക​ര മു​ക്കാ​ട്ടി​ൽ അ​ൻ​ഷി​ഫി​നാ​ണ് (24) ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ അ​മ്പ​ല​പ്പാ​റ ഇ​രു​ക്കോ​ട്ടി​ൽ മ​ധു​വി​നെ (40) ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

രാ​വി​ലെ പ​ത്തോ​ടെ ഒ​റ്റ​പ്പാ​ല​ത്ത് ബീ​വ​റേ​ജ​സി​ന് മു​ന്നി​ലെ ന​ഗ​ര​പാ​ത​യി​ലാ​ണ് സം​ഭ​വം. മി​ന​റ​ൽ വാ​ട്ട​ർ വി​ത​ര​ണ​ത്തി​നാ​യി പ​ട്ടാ​മ്പി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ടി​പ്പ​ർ ഓ​ടി​ച്ചി​രു​ന്ന അ​ൻ​ഷി​ഫും മ​റി​ക​ട​ന്ന് മു​ന്നി​ലെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി​യ ഡ്രൈ​വ​ർ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​കൊ​ണ്ട് അ​ൻ​ഷി​ഫി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യി‍െൻറ മു​ക​ൾ ഭാ​ഗ​ത്തും ത​ല​ക്കും പ​രി​ക്കേ​റ്റ അ​ൻ​ഷി​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ധ​ശ്ര​മ​ത്തി​ന് പ്ര​തി​യു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. ന​ഗ​ര​പാ​ത​യി​ൽ യു-​ടേ​ൺ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന് മി​നി പി​ക്ക​പ്പ് ത​ട​സം സൃ​ഷ്​​ടി​ച്ച​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Congress worker conveyed; Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.