പറളി: പഴയ റെയിൽവേ ക്വാർട്ടേഴ്സുകൾ സംരക്ഷിക്കാനാളില്ലാതെ കാട് മൂടിയും ചിതലരിച്ചും നശിക്കുന്നു. പറളി പഴയ റെയിൽവേ സ്റ്റേഷനു സമീപം ഭാരതപ്പുഴയോരത്തെ പന്ത്രണ്ട് റെയിൽവേ ക്വാർട്ടേഴ്സുകളാണ് ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്.
ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായും പരാതി ഉണ്ട്. ക്വാർട്ടേഴ്സുകൾ നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്നും ഇതിന് പഞ്ചായത്ത് ഭരണസമിതി റെയിൽവേയിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.