പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ഒ​രു ല​ക്ഷം തൈ​ക​ൾ ഒ​രു​ങ്ങി

മങ്കര: പരിസ്ഥിതി ദിനത്തിന് അഞ്ചു ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം നടത്താനുള്ള പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും മങ്കര കൃഷിഭവനിലെ നഴ്സറിയിൽ ഒരുങ്ങി. ഒരു ലക്ഷത്തോളം പച്ചക്കറി തൈകളും പതിനായിരത്തോളം ഫലവൃക്ഷ തൈകളുമാണ് ഇവിടെ വിതരണത്തിനായി ഒരുങ്ങിയത്.

മണ്ണൂർ, മങ്കര, പറളി, പിരായിരി, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കു ഓർഡർ ചെയ്ത തൈകളാണ് ഇവിടെ തയാറായത്. വഴുതന, തക്കാളി, മുളക്, കൊത്തവര, വെണ്ട, പയർ, കുമ്പളം, വിവിധയിനം ഫലവൃക്ഷ തൈകൾ എന്നിവയും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ ചെറുകിട ആവശ്യക്കാർക്ക് ചെറിയ തോതിൽ പണം നൽകി വാങ്ങിക്കാനും കഴിയും. സൂപ്പർവൈസർ സരിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, കൃഷി ഓഫിസർ സ്മിത സാമുവൽ, കൃഷി അസിസ്റ്റന്റ് കല എന്നിവർ മങ്കര കാളികാവ് പുഴയോരത്തെ നഴ്സറി സന്ദർശിച്ചു.

Tags:    
News Summary - One lakh saplings were prepared for distribution on Environment Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.