നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനായി വർഷങ്ങൾക്ക് മുമ്പ് സർക്കാർ ആവിഷ്കരിച്ച ഇക്കോ ടൂറിസം പദ്ധതി പൂർത്തിയായില്ല. പുലയമ്പാറ ഓറഞ്ചു ഫാമിലും മറ്റും ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ചെക്ക്ഡാമും കോട്ടേജുകളും മറ്റും നിർമിച്ചെങ്കിലും മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല. കൂടാതെ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളും നടന്നില്ല.
2009ലായിരുന്നു നെല്ലിയാമ്പതി പാത പൂർത്തീകരിച്ച സമയത്ത് വനം-വിനോദ സഞ്ചാര വകുപ്പുകൾ യോജിച്ച് ഇക്കോ-ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. എന്നാൽ, പദ്ധതിയുടെ ഭാഗമായി ഏതാനും നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് മേഖലയിലുണ്ടായത്. ഉള്ളവ തന്നെ വിപുലീകരിക്കുകയും ചെയ്തിട്ടില്ല. ഇക്കോ-ടൂറിസം വികസിപ്പിച്ച് നെല്ലിയാമ്പതിയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനുമായിരുന്നു പദ്ധതി. സൗകര്യങ്ങൾ വർധിപ്പിച്ച് നെല്ലിയാമ്പതിയെ പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.