മുള്ളത്ത്പാറ കവർച്ചശ്രമം: അന്വേഷണം അയൽ ജില്ലകളിലേക്ക്

ക​ല്ല​ടി​ക്കോ​ട്: ത​ച്ച​മ്പാ​റ മു​ള്ള​ത്ത് പാ​റ​യി​ൽ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി ര​ക്ഷ​പ്പെ​ട്ട ക​വ​ർ​ച്ച സം​ഘ​ത്തെ തേ​ടി അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. അ​ഗ​ളി​യി​ൽ മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ലാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മു​ള്ള​ത്ത് പാ​റ​യി​ലെ പ്ര​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച​ക്കെ​ത്തി​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച ന​മ്പ​ർ പ്ലേ​റ്റി​ലെ വാ​ഹ​ന ന​മ്പ​ർ വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ക​ല്ല​ടി​ക്കോ​ട് സ്റ്റേ​ഷ​നി​ലെ അ​ഞ്ചം​ഗ സം​ഘം രാ​ത്രി​കാ​ല​പ​രി​ശോ​ധ​ന​ക്കാ​യി പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വ​ഴി ത​ച്ച​മ്പാ​റ ടൗ​ണി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മു​ള്ള​ത്ത് പാ​റ​യി​ൽ വ​ന്നി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്ക് ഒ​രു വീ​ടി​ന​ടു​ത്ത് സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം ക​ണ്ട​പ്പോ​ൾ നടത്തിയ അ​ന്വേ​ഷ​ണ​ത്തിലാണ് അ​ക​ത്ത് ലൈ​റ്റി​ട്ട വീ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 

Tags:    
News Summary - Mullathpara Robbery Attempt: Probe to Neighboring Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.