കോട്ടായി: സെൻററിലെ ഗതാഗതക്കുരുക്കഴിക്കാനായി സർക്കാറിന്റെ ഒരുകോടി രൂപ ചെലവഴിച്ച് കോട്ടായിയിൽ നിർമിക്കുന്ന മിനി ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നതായി പരാതി. പണി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പണി എവിടെയും എത്തിയില്ലെന്നാണ് ആക്ഷേപം.
കോട്ടായി സെൻററിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ-ഗവ. ഹൈസ്കൂൾ എന്നിവക്കിടയിൽ മലമ്പുഴ കനാലിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് നിരത്തിയാണ് മിനി ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് നിരത്താനായി കനാലിന്റെ ഇരുവശങ്ങളിലും ബണ്ട് നിർമിക്കാൻ കമ്പി സ്ഥാപിച്ചിട്ട് ഒരു മാസമായെന്നും കമ്പി തുരുമ്പെടുത്ത് നശിക്കുകയാണെന്നും ഉടൻ പണി തുടങ്ങാൻ ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.