പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

95 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി പ​​ത്തോ​ടെ​യാ​ണ് ആ​ന​മൂ​ളി വ​നം വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​നു​സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 95 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി​യ​ത്. KL-50-B-7835 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ന​ധി​കൃ​ത​മാ​യി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു മ​ദ്യം. ഒ​രു ലി​റ്റ​റി​ന്റെ 60 കു​പ്പി​യും 500 മി​ല്ലി ലി​റ്റ​റി​ന്റെ 70 കു​പ്പി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​ന​മു​ളി മേ​ലേ​തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ (31), ആ​ന​മൂ​ളി പ​ള്ളി​പ്പ​ടി അ​റ്റ​ക്ക​ര വീ​ട്ടി​ൽ സ​ന്തോ​ഷ്‌ (33),പാ​ല​ക്ക​യം ഓ​ത്തു​പ​ള്ളി​ക​ൽ വീ​ട്ടി​ൽ ഷ​മീ​ർ (32) എ​ന്നിവ​രെ അ​റ​സ്റ്റ് ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ബി. ആ​ദ​ർ​ശ്, റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​എ. വി​നോ​ജ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ൽ​മാ​ൻ റ​സാ​ലി, എ. ​സ​ജീ​വ്, എം. ​ര​ങ്ക​ൻ, പി. ​അ​ലി അ​സ്‌​ക​ർ, എ​ക്സൈ​സ് ഡ്രൈ​വ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, അ​നീ​ഷ്‌ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - 95 liters of foreign liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.