തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്

മ​ണ്ണാ​ര്‍ക്കാ​ട്: തീ​റ്റ​പ്പു​ല്‍കൃ​ഷി പ്ര​വൃ​ത്തി​യി​ലേ​ര്‍പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നേ​രെ തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം. പ​ത്തോ​ളം പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഷൈ​ല​ജ (47), സ​ത്യ​ഭാ​മ (47), കു​റും​ബ (63), മാ​ധ​വി (55), ശാ​ന്ത (57), ചാ​മി (70), മാ​ധ​വ​ന്‍ (70), ശാ​ന്ത (57), പാ​ഞ്ചാ​ലി എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​യ്യ​നെ​ടം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ വെ​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കു​ത്തേ​റ്റ​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​റ​മ്പി​ല്‍ മേ​യു​ക​യാ​യി​രു​ന്ന പ​ശു​ക്കു​ട്ടി​ക്കും തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​താ​യി തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ പ​ള്ളി​ക്കു​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

Tags:    
News Summary - 10 injured in bee attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.