കി​ണ​റി​ൽ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ക്കു​ന്നു

പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

മങ്കര: കിണറിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയയാൾക്ക് തിരിച്ചുകയറാൻ സാധിക്കാതെ അവശനിലയിലായതോടെ കോങ്ങാട് ഫയർഫോഴ്സ് എത്തി രക്ഷിച്ചു. ശനിയാഴ്ച പത്തരയോടെയാണ് സംഭവം.

മങ്കര കോട്ടയിൽ കുമാരനാണ് പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കിണറിലേക്കിറങ്ങിയത്. ഇതിനിടെ കുമാരൻ വഴുതി താഴേക്ക് വീണു. അവശനായ കുമാരനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്നാണ് ഫയർഫോഴ്സ് എത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പൂച്ചക്കുട്ടിയെയും രക്ഷിച്ചു. കോങ്ങാട് ഗ്രെയ്ഡ് അസി. സ്റ്റേഷൻ ഓഫിസർ എ.കെ. ഗിരീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ സി.ആർ. ജയകുമാർ, ഫയർ ഓഫിസർമാരായ കെ. ഫാറൂഖ്, എം. ആരിഫ്, കെ. പ്രദീപ്, പി. ഉല്ലാസ്, ഹോംഗാർഡ് വി. മുരളീധരൻ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - The man who came to the rescue of the cat was trapped in the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.