മങ്കര: ജനകീയാസൂത്രണ പദ്ധതി തുടങ്ങിയത് മുതൽ മങ്കര പഞ്ചായത്തിൽ ഭരണം മാറിമറിഞ്ഞ് വരുന്ന കാഴ്ചയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒന്നാമത് എത്തിയെങ്കിലും നറുക്കെടുപ്പിന്റെ പിൻബലത്തിൽ ഭരണം ലഭിച്ചത് യുഡിഎഫിന്. എൽ.ഡി.എഫ് -7 യു.ഡി.എഫ് -6 ബി.ജെ.പി -1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ബി.ജെ.പി വിട്ടുനിൽക്കുകയും എൽ.ഡി.എഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധു ആവുകയും ചെയ്തതോടെ അധ്യക്ഷസ്ഥാനത്തിനായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് യു.ഡി.എഫിനെയായിരുന്നു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബി.ജെ.പി ഓരോ സീറ്റിൽ വിജയിച്ചിരുന്നു. അധ്യക്ഷസ്ഥാനം യു.ഡി.എഫിന് ലഭിച്ചെങ്കിലും ഉപാധ്യക്ഷ, സ്ഥിരം സമിതി സ്ഥാനങ്ങൾ നേടി എൽ.ഡി.എഫ് ശക്തി തെളിയിച്ചു. സ്വതന്ത്രയായി വിജയിച്ച പഞ്ചായത്ത് ഉപാധ്യക്ഷയായിരുന്ന അംഗത്തെ ഹൈകോടതി അയോഗ്യയാക്കിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അട്ടിമറി വിജയം നേടി. ഇത്തവണ മങ്കര പഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളം ഒരുങ്ങി കഴിഞ്ഞു.
സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. ചില വാർഡുകളിൽ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തിലെ വികസന നേട്ടങ്ങൾ കരുത്താകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും വികസന മുരടിപ്പ് ഉയർത്തി കാട്ടി എൽ.ഡി.എഫും അംഗങ്ങളുടെ എണ്ണം ഉയർത്താൻ ബി.ജെ.പിയും അണിയറയിൽ നീക്കം തുടങ്ങി. നിലവിൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായ എം.എൻ. ഗോകുൽദാസ് അധ്യക്ഷനും സി.പി.എമ്മിലെ മല്ലിക ഉപാധ്യക്ഷയുമാണ്.
യു.ഡി.എഫിൽ 14 പുതുമുഖങ്ങൾ
മങ്കര: മങ്കരയിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടികയായി. 15ൽ 14 പേരും പുതുമുഖങ്ങളാണ്. രണ്ടുതവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.എൻ. ഗോകുൽദാസ് ഇത്തവണ മത്സരരംഗത്തില്ല.
ഒന്നു മുതൽ 15 വരെ വാർഡുകളിലെ സ്ഥാനാർഥികൾ യഥാക്രമം: എം. ആരിഫ, എം.എ. രാജൻ, എൻ.ആർ. രാജേഷ് , കെ.സി. സന്തോഷ്, കെ. ഫസീല, കെ. പ്രമിത, എം.എൻ. ഉഷാകുമാരി, വി.ആർ. രമേശ്, മോഹിനി, എൻ.കെ. അഖിൽ, കെ.വി. ജയൻ, പി.എം. സബീന, ബേബി വിമല, എം.ആർ. രംജിമ, സി.കെ. ദേവദാസ്. ബ്ലോക്ക് പഞ്ചായത്ത് മങ്കര ഡിവിഷനിൽ സുമംഗലയും തേനൂർ ഡിവിഷനിൽ മുൻ ഗ്രാമപഞ്ചായത്തംഗവും പറളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ സി. വിനയനുമാണ് സ്ഥാനാർഥികൾ.
എൽ.ഡി.എഫിൽ 11 പേർക്ക് കന്നിയങ്കം
മങ്കര: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി മങ്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 പേരിൽ 11 പേർ ഇത്തവണ പുതുമുഖങ്ങളാണ്. നാലുപേർ കഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തിലെ അംഗങ്ങളായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജിൻസി മങ്കര ഡിവിഷനിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയാണ്.
ഒന്നു മുതൽ 15 വരെ വാർഡുകളിലെ സ്ഥാനാർഥികൾ യഥാക്രമം: ആർ. ശാലിനി, എം.വി. കൃഷ്ണദാസ്, കെ.ആർ. ഷാജീവ്, പി.സി. കുമാരൻ, കെ. ഉമാദേവി, കെ.എ. വിനീത, കെ. സുനിത, വി.കെ. ഷിബു, ശ്രീലക്ഷ്മി, എം.എസ്. ഹരിദാസ്, കെ.വി. രാധാകൃഷ്ണൻ, കെ.എം. ഷൈബുന്നിസ, കെ. ആസിയ, എൻ.കെ. ശ്രീജിത, എ.കെ. സുഭാഷ് (സി.പി.ഐ).
ബ്ലോക്ക് പഞ്ചായത്ത് തേനൂർ ഡിവിഷനിൽ മുകുന്ദനുണ്ണിയാണ് സ്ഥാനാർഥി. ജില്ല പഞ്ചായത്ത് കോട്ടായി ഡിവിഷനിൽ ആർ. ലത, പറളി ഡിവിഷനിൽ ഷഹന ടീച്ചർ എന്നിവർ ജില്ല പഞ്ചായത്ത് സ്ഥാനാർഥികളാണ്. കൺവെൻഷൻ അഡ്വ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്. വേലായുധൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, സി.എം. അബ്ദു റഹിമാൻ, ഒ.എം. മോഹൻരാജ്, ഇ.ആർ. ശശി, സി.കെ. ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.