മങ്കരയിലെ വീടുകളിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി മീറ്റർ
മങ്കര: മങ്കര പഞ്ചായത്തിൽ വാട്ടർ അതോറിറ്റി നൽകിയ കുടിവെള്ള ബിൽ കണ്ട് ഞെട്ടി ജനം. പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ളം ഉപയോഗിക്കുന്നവർക്കാണ് ഭീമമായ ബിൽ ലഭിച്ചത്. കണക്ഷനെടുത്ത് മാസങ്ങൾ കഴിഞ്ഞാണത്രേ കുടിവെള്ളം കൃത്യമായി ലഭിച്ചത്. അന്ന് തൊട്ടുള്ള ബില്ലാണ് പലർക്കും ലഭിച്ചത്.
5000, 6000, 9000 രൂപ വരെ പലർക്കും ലഭിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണക്ഷനെടുത്ത പലർക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. മിനിമം 10000 ലിറ്റർ ഉപയോഗിക്കുന്നവർക് ഏകദേശം 72 രൂപ വരാനേ സാധ്യതയുള്ളൂ. രണ്ട് മാസത്തിന് 144 രൂപയാണ് ഈടാക്കുന്നത്. എന്നാൽ, ഭീമമായ തുക ബില്ലായി ലഭിച്ചവർ അടക്കാൻ സാധിക്കാതെ നെട്ടോട്ടമോടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പരാതിപ്പെട്ടു.
ബന്ധപ്പെട്ടവരെ സമീപിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ലത്രേ. അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടിയുമായി രംഗത്തെത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് മങ്കര മണ്ഡലം പ്രസിഡന്റ് അച്യുതൻകുട്ടി, അഖിൽ മങ്കര, രമേശ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.