വെ​ള്ളം മൂ​ടി​യ​തി​നെ തു​ട​ർ​ന്ന് കൃ​ഷി ന​ശി​ച്ച മ​ങ്ക​ര​യി​ലെ നെ​ൽ​പാ​ട​ങ്ങ​ൾ

അ​പ്ര​തീ​ക്ഷി​ത മ​ഴ; മങ്കരയിൽ 300 ഏക്കർ നെൽകൃഷി നശിച്ചു

മ​ങ്ക​ര: അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ​യി​ൽ മ​ങ്ക​ര കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പൊ​ടി വി​ത​ച്ച 300 ഏ​ക്ക​ർ നെ​ൽ​കൃ​ഷി വെ​ള്ളം മൂ​ടി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. മ​ങ്ക​ര ഒ​രാ​മു​ള്ളി, ക​ണ്ണ​മ്പ​രി​യാ​രം, ത​ര​വ​ത്ത് പാ​ടം, പ​നം​ബ​ര​ണ്ടി, കാ​രാം​കോ​ട്, പൂ​പ്പ​ടം, മേ​പ്പാ​ടം, ചാ​ത്തം​ക​ണ്ടം, ചെ​മ്മു​ക, കാ​ളി​കാ​വ്, അ​തി​ർ​കാ​ട്, ക​ക്കോ​ട്, ത​ല​പ്പൊ​റ്റ തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 300 ഏ​ക്ക​ർ കൃ​ഷി​യാ​ണ് വെ​ള്ളം മൂ​ടി ന​ശി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പൊ​ടി​വി​ത ന​ട​ത്തി​യ​ത്. ഉ​മ വി​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. മു​ള​ച്ച സ​മ​യം മ​ഴ​യി​ൽ വെ​ള്ളം മൂ​ടി​യ​തോ​ടെ മു​ള പൂ​ർ​ണ​മാ​യും അ​ളി​ഞ്ഞു ന​ശി​ച്ചു. 100 ഏ​ക്ക​ർ ന​ട്ടു കൃ​ഷി ചെ​യ്യാ​നാ​യി ഇ​ട്ട ഞാ​റ്റ​ടി​യും ന​ശി​ച്ചു. പ​ല​രും ക​ടം വാ​ങ്ങി​യും ബാ​ങ്ക് വാ​യ്പ​െ​യ​ടു​ത്തു​മാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യ​ത്. അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

പി. ​രാ​ജ​ൻ, പി.​എ​ൻ. വ​ത്സ​കു​മാ​ർ, ഹ​രി​ദാ​സ​ൻ, കെ. ​കൊ​ച്ചു​മോ​ൻ, വി. ​മു​കു​ന്ദ​ൻ, പ്രേ​മ​കു​മാ​ര​ൻ, വി. ​മു​ഹ​മ്മ​ദ് കു​ട്ടി, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ 200ലേ​റെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. നാ​ശ​ന​ഷ്​​ടം വി​ല​യി​രു​ത്തി ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം പാ​ല​ക്കാ​ട് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​​ എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ന​ശി​ച്ച കൃ​ഷി​യി​ടം മ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ എം.​എ​ൻ. ഗോ​കു​ൽ​ദാ​സ്, ക​ർ​ഷ​ക സം​ഘം നേ​താ​വ് എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ക​ർ​ഷ​ക​രു​മാ​യും കൃ​ഷി വ​കു​പ്പു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ പ​റ​ഞ്ഞു.

Tags:    
News Summary - In Mankara, 300 acres of paddy was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.