പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥർക്കും ബാങ്ക്, കമ്പനി ജീവനക്കാർക്കുമായി പാലക്കാട്-മലപ്പുറം റൂട്ടിൽ കെ.എസ്.ആർ.ടി.സി ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിച്ചു. രാവിലെ എട്ടിന് പാലക്കാട്ടുനിന്ന് സർവിസ് ആരംഭിക്കുന്ന ബസ് വൈകീട്ട് നാലിന് മലപ്പുറത്തുനിന്ന് മടങ്ങും.
ലോക്ഡൗൺ കാലയളവിൽ ആരോഗ്യപ്രവർത്തകർക്കുവേണ്ടി ജില്ലയിൽ ഏഴ് സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. വടക്കഞ്ചേരി -മൂന്ന്, ചിറ്റൂർ -ഒന്ന്, പാലക്കാട് -രണ്ട്, മണ്ണാർക്കാട് -ഒന്ന് എന്നിങ്ങനെയാണ് വിവിധ ഡിപ്പോകളിൽനിന്നും ഒാപറേറ്റ് ചെയ്യുന്ന സർവിസുകൾ. ആദ്യ ലോക്ഡൗൺ കാലയവളവിൽ ആരംഭിച്ച നാലു ബോണ്ട് സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തിയെങ്കിലും പാലക്കാട്-കോയമ്പത്തൂർ സർവിസ് ഇപ്പോഴും തുടരുന്നുണ്ട്. ബാങ്ക് ജീവനക്കാർക്കു േവണ്ടിയുള്ളതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.