പാലക്കാട്: റിസോർട്ട് ടൂറിസത്തിലേക്ക് വഴിതുറന്ന് കെ.എസ്.ആർ.ടി.സി ജില്ല ബജറ്റ് ടൂറിസം സെൽ. സ്വകാര്യ റിസോർട്ടുകളുമായി സഹകരിച്ചാണ് പുതിയ പാക്കേജുകൾ ആരംഭിക്കുന്നത്. ജൂലൈയിൽ സൈലന്റ് വാലി ട്രിപ്പിലാണ് ആദ്യമായി സ്വകാര്യ റിസോർട്ടുകൂടി ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചവരെ സൈലന്റ്വാലിയിലും ഉച്ചക്കുശേഷം റിസോർട്ടിലും യാത്രക്കാർക്ക് ചെലവഴിക്കാം. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്നവിധമാണ് ട്രിപ്പിലുണ്ടാകുക. ഡിന്നറും ഡി.ജെ പാർട്ടി അടക്കമുള്ളവ പാക്കേജിൽ ഉൾപ്പെടും.
പാലക്കാട് ഡിപ്പോയിൽനിന്ന് മൂന്നും ചിറ്റൂരിൽനിന്ന് ഒരു ട്രിപ്പുമാണ് ജൂലൈയിൽ സൈലന്റ് വാലിയിലേക്ക് തയാറാക്കിയിട്ടുള്ളത്. രാമായണ മാസം ആരംഭിക്കാനിരിക്കെ നാലമ്പല യാത്രകൂടി ഈ മാസം ഒരുക്കിയിട്ടുണ്ട്. ജൂലൈ 17ന് രാമായണമാസം ആരംഭിക്കുന്നതിനാൽ പാലക്കാട് ഡിപ്പോയിൽനിന്ന് കോട്ടയം, തൃശൂർ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് ഏഴ് ട്രിപ്പുകളും ചിറ്റൂരിൽനിന്ന് രണ്ട് ട്രിപ്പുകളുമാണുള്ളത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിൽനിന്നായി 15 ട്രിപ്പുകളാണ് ഇത്തവണയും നെല്ലിയാമ്പതി യാത്രക്കായി ഒരുക്കിയിട്ടുള്ളത്. ഒരുപകലും രണ്ട് രാത്രിയും യാത്രയുള്ള ഗവിയിലേക്ക് ജില്ലയിൽനിന്ന് നാല് യാത്രകളും രണ്ട് പകലും രണ്ട് രാത്രിയും യാത്രയുള്ള മാമലക്കണ്ടം വഴി മൂന്നാറിലേക്ക് അഞ്ച് യാത്രകളുമാണ് ഈമാസുള്ളത്.
ജൂലൈയിലെ ജില്ല ഡിപ്പോയിൽനിന്ന് നാലമ്പലയാത്രയാണ് പ്രധാനമായുള്ളത്. 17, 20, 27 തീയതികളിൽ കോട്ടയം ജില്ലയിലെ നാലമ്പലങ്ങളിലേക്കും 19, 20, 24, 26 തീയതികളിൽ തൃശൂർ ജില്ലയിലെ നാലമ്പലയാത്രയുമാണുള്ളത്. പരീക്ഷണാർഥം ആരംഭിക്കുന്ന റിസോർട്ട് ടൂറിസത്തിന്റെ ആദ്യയാത്ര 20നാണ്. 24, 30 തീയതികളിലും സൈലന്റ്വാലി യാത്ര ഒരുക്കിയിട്ടുണ്ട്.
ആറ്, 12, 13, 20, 24, 27 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും 12, 27 തീയതികളിൽ മലക്കപ്പാറയിലേക്കും 13ന് ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. 20ന് നിലമ്പൂരിലേക്കാണ് യാത്ര. ഈ യാത്രകളെല്ലാം ഒരുദിവസത്തെ പാക്കേജാണ്. 19, 25 തീയതികളിൽ ഗവിയിലേക്കും 12, 26 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്. യാത്രകൾക്ക് വിളിക്കാം: 94478 37985, 83048 59018
മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് ജൂലൈയിൽ ഒരുക്കിയ ഉല്ലാസയാത്രകൾ മാമലക്കണ്ടം വഴി മൂന്നാറിലേക്ക് 12നും മലക്കപ്പാറയിലേക്ക് 20നും ഗവിയിലേക്ക് 26നുമാണ് യാത്രകൾ. നെല്ലിയാമ്പതിയിലേക്ക് ആറ്, 13, 20, 24, 27 തീയതികളിലാണ് യാത്ര. ഡിപ്പോയിൽനിന്നുള്ള കൂടുതൽ യാത്രയും നെല്ലിയാമ്പതിയിലേക്കുതന്നെയാണ്. 19ന് ആലപ്പുഴ വേഗ ബോട്ടിങ് യാത്രയുമുണ്ട്. വിവരങ്ങൾക്ക്: 8075347381, 9446353081
ചിറ്റൂരിൽനിന്ന് ഈമാസം നാലമ്പല യാത്രയുണ്ട്. ജൂലൈ 17ന് കോട്ടയത്തെ നാലമ്പലത്തിലേക്കും 24ന് തൃശൂർ ജില്ലയിലെ നാലമ്പലത്തിലേക്കുമാണ് യാത്രയുള്ളത്. ആറ്, 13, 20, 27 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 20ന് സൈലന്റ് വാലിയിലേക്കും നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 13ന് കുട്ടനാട്ടിലേക്കും 19ന് ഗവിയിലേക്കുമാണ് യാത്ര. 12, 27 തീയതികളിൽ മലക്കപ്പാറയിലേക്കും 12, 26 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. വിളിക്കാം: 94953 90046
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.