അബ്ദുൽ ആഷിക്
Posted On
date_range Updated On
date_range വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡന കേസ് പ്രതി പിടിയിൽ
കോങ്ങാട്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മാനഭംഗ കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പൊലീസ് പിടിയിലായി. തൃശൂർ വടക്കാഞ്ചേരി കുമരനല്ലൂർ അബ്ദുൽ ആഷിക് (34) ആണ് പിടിയിലായത്.
കോങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത എസ്.സി, എസ്.ടി. പി.ഒ.എ ആക്ട് ബലാത്സംഗ കേസിലെ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എയർപോർട്ട് എമിഗ്രേഷൻ വിഭാഗം യുവാവിനെ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. തുടർന്ന് കോങ്ങാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.