കൊല്ലങ്കോട് ചെങ്ങംപൊറ്റയിൽ പൈപ്പ് തകർന്ന് റോഡിൽ കുടിവെള്ളം കെട്ടിനിൽക്കുന്നു
Posted On
date_range Updated On
date_range പൈപ്പ് തകർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടു
കൊല്ലങ്കോട്: ശുദ്ധജല പൈപ്പ് തകർന്ന് 100 കുടുംബങ്ങൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഗതാഗത പ്രതിസന്ധിക്കും കാരണ മായി. മേട്ടുപാളയം - ചെങ്ങം പൊറ്റ - ആനമാറി റോഡിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണ് നീക്കുന്നതിനിടെ പൈപ്പ് തകർന്നത്. വെള്ളം പാഴായത് കൂടാതെ ആനമാറി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു.
ചെങ്ങംപൊറ്റ - ആനമാറി റോഡ് നവീകരണത്തിലെ അപാകതയും റോഡ് നവീകരണം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.