ജ്ഞാനപീഠം സമര്‍പ്പണം നാളെ; നാടൊരുങ്ങി

ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിനായി കവിയുടെ ജന്മനാട് ഒരുങ്ങി. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന സമര്‍പ്പിക്കും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും.

കുമരനെല്ലൂര്‍ പരിസരങ്ങളിലും റോഡിന് കുറുകെ കമാനങ്ങളും മറ്റും സ്ഥാപിച്ചു. വീട്ടില്‍ വലിയരീതിയിലുള്ള സ്ക്രീനും മറ്റ്​ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 പേര്‍ക്ക് മാത്രം ചടങ്ങില്‍ നേരിട്ട് സംബന്ധിക്കാനാവൂ. പന്തലും ഇരിപ്പിടങ്ങളും ഒരുക്കി.

നാട്ടുകാര്‍ക്കും നാടി‍െൻറ നാനാഭാഗത്തുള്ളവര്‍ക്കും അവരവരുടെ വീടുകളില്‍ ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം ഉണ്ടാവും. എം.ടി, എഴുത്തുകാരന്‍ പ്രതിഭാറോയ് തുടങ്ങി നിരവധി പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി തത്സമയം സംബന്ധിക്കും.

അതേസമയം, മഹാകവിയുടെ കഴിഞ്ഞകാല സാഹിത്യജീവിതം ഉള്‍പ്പെടുത്തി ഇംഗ്ലീഷില്‍ ഡല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍ തയാറാക്കിയ 2500 രൂപ വിലവരുന്ന പുസ്തക പ്രകാശനവും അരങ്ങേറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.