പാലക്കാട്: സംസ്ഥാന ബജറ്റിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമില്ലാത്തത് നിരാശാജനകമെന്ന് പെരിയാർ കടുവ സങ്കേതം മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ്. ഗുരുവായൂരപ്പൻ. വികസന പ്രവർത്തനങ്ങളും ആഗോള കാലാവസ്ഥ വ്യതിയാനങ്ങളും പരിസ്ഥിതിയെ തകിടം മറിക്കുമ്പോൾ ലോക പാരിസ്ഥിതിക ഭൂപടത്തിൽ മുഖ്യ ഇടം നേടുന്ന പശ്ചിമഘട്ട സംരക്ഷണത്തിനോ പരിസ്ഥിതി സംരക്ഷണത്തിനോ ബജറ്റ് പരിഗണന നൽകിയിട്ടില്ല. വന്യജീവി ആക്രമണം തടയുന്നതിന് 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിനോ പരിസ്ഥിതി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനോ ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല എന്നുള്ളതും ആശങ്ക ഉളവാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.