ചെർപ്പുളശ്ശേരി: കേന്ദ്ര ധനകാര്യ കമീഷൻ നഗരസഭകൾക്ക് നൽകുന്ന ഗ്രാൻറിന്റെ പട്ടികയിൽ നിന്ന് ചെർപ്പുളശ്ശേരി നഗരസഭയെ ഒഴിവാക്കി. ജില്ലയിൽ ചെർപ്പുളശ്ശേരിയാണ് ലിസ്റ്റിലില്ലാത്ത എക നഗരസഭ. സംസ്ഥാനത്ത് 24 നഗരസഭകൾ ആദ്യലിസ്റ്റിൽ ഇടം പിടിച്ചില്ല. സാമ്പത്തിക മാനേജ്മെൻറ്, സാമ്പത്തിക വളർച്ച എന്നിവ മാനദണ്ഡമാക്കിയാണ് ഗ്രാൻറ് അനുവദിക്കുക. പ്രതിവർഷം ഏതാണ്ട് മൂന്ന് കോടിയോളം രൂപ ലഭിക്കാറുണ്ട്.
ഇത് ലഭിച്ചില്ലെങ്കിൽ പല പദ്ധതികളും മുടങ്ങാൻ സാധ്യതയുണ്ട്. പട്ടികയിൽ നിന്ന് ഒഴിവായത് ഭരണസമിതിയുടെ അശ്രദ്ധ മൂലമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. ബി.ജെ.പി കൗൺസിലർമാരായ സൗമ്യ, കവിത എന്നിവർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് കെ.എം. ഇസ്ഹാഖ്, വെൽഫെയർ പാർട്ടി കൗൺസിലർ പി. അബ്ദുൾ ഗഫൂർ, ഷഹനാസ്ബാബു എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി. ഗ്രാൻറ് ലഭിക്കാൻ ശ്രമം നടത്തുമെന്നും തടഞ്ഞതായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചെയർമാൻ പി. രാമചന്ദ്രനും സെക്രട്ടറി വി.ടി. പ്രിയയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.