Posted On
date_range Updated On
date_range ലോഹിതദാസിനെ അനുസ്മരിച്ച് കുടുംബം
അകലൂർ: സംവിധായകൻ ലോഹിതദാസിെൻറ 11ാം അനുസ്മരണ യോഗം ലെക്കിടി അകലൂർ അമരാവതിയിൽ നടന്നു.
ഭാര്യ സിന്ധു ലോഹിതദാസ്, മക്കളായ അജയ് കൃഷ്ണൻ, വിജയ് ശങ്കർ എന്നിവർ ചേർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ഛായാചിത്രത്തിൽ വിളക്ക് കൊളുത്തുകയും ചെയ്തു.
ലോഹിതദാസ് സാംസ്കാരിക വേദി ചെയർമാൻ എം.വി. ജയകുമാർ, ജഗദീഷ്, റസാഖ്, ജയൻ, സലാം എന്നിവരും സമീപവാസികളും പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ വിപുലമായ ചടങ്ങുകൾ വേണ്ടെന്ന് വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.