കല്ലടിക്കോട്: പിക്അപ് വാനും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ 11 പേർക്ക് പരിക്ക്. കാഞ്ഞിരപ്പുഴ കാഞ്ഞിരം പൂഞ്ചോല പട്ടികവർഗ കോളനി നിവാസികളായ ശാന്ത (75), ലത (30), മീനാക്ഷി (60), പ്രീത (30), ശശി (80), മാധവി (50), ഓമന (34), വെള്ള (67), വിവേക് (30), രാജേഷ് (34), ലീന (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ശാന്തയുടെ പരിക്ക് സാരമുള്ളതാണ്.
ഞായാഴ്ച രാവിലെ 10ഓടെ പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് കാഞ്ഞിരം പൂഞ്ചോലയിൽ നിന്ന് വടക്കാ േഞ്ചരിയിലേക്ക് ധ്യാനത്തിന് പോകുന്ന ജീപ്പും പിക്അപ്പുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഴ പെയ്താൽ സ്ഥിരമായി അപകടമുണ്ടാവുന്ന പ്രദേശമാണിത്. റോഡ് നവീകരണത്തിനു ശേഷം 87ാമത് അപകടമാണിത്.
നാല് പേർ ഈ ഭാഗത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.