കോട്ടായി: മലമ്പുഴ കനാൽ ശുചീകരിക്കുന്നതിന്റെ മറവിൽ കനാൽ പുറമ്പോക്കിൽ കൃഷി ചെയ്ത വാഴകളും മറ്റും വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. കോട്ടായി കരിയംകോട് പ്രദേശത്താണ് കനാൽ പുറമ്പോക്കിൽ കൃഷി ചെയ്ത നൂറുകണക്കിന് കുല വന്ന വാഴകൾ വ്യാപകമായി വെട്ടി തള്ളിയത്. കനാൽ പുറമ്പോക്കിൽ കാടുമൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് കൃഷി ചെയ്തതെന്നും ആർക്കും ഉപദ്രവമില്ലാത്ത സ്ഥലത്താണ് കൃഷി ചെയ്തതെന്നും കർഷകർ പരാതിപ്പെടുന്നു.
അതേസമയം, കനാലിന്റെ ഇരുവശങ്ങളിലും കൃഷി ചെയ്തത് വാഹനങ്ങൾക്കും മറ്റും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കൃഷി വിളവെടുത്താൽ വാഴത്തണ്ടുകളും പാഴ്വസ്തുകളും കനാലിൽ തള്ളുന്നത് കാരണം കനാൽ ഒഴുക്ക് തടസ്സപ്പെടുകയാണ്. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയർന്നത് കാരണമാണ് കനാലിന്റെ ഇരുവശങ്ങളും വൃത്തിയാക്കാൻ ഉത്തരവായതെന്നും മലമ്പുഴ ഇറിഗേഷൻ അധികൃതരും പറയുന്നു. കുല വന്ന വാഴകൾ വ്യാപകമായി വെട്ടിനശിപ്പിച്ചത് തികഞ്ഞ ധിക്കാരമാണെന്നാണ് കർഷകർ പരാതിപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.