Posted On
date_range Updated On
date_range എഴുത്ത് ലോട്ടറി: അഞ്ച് പേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: എഴുത്ത് ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അഞ്ച് പേരെ കൂടി ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൂത കല്ലമ്പറമ്പിൽ വിപിൻ (33), ചെർപ്പുളശ്ശേരി പാലയ്ക്കൽ മുനീർ (31), കല്ലുവഴി അഴകപാത്ത് കൃഷ്ണകുമാർ (40), ചെർപ്പുളശ്ശേരി കവറകുന്നിൽ നാസർ (44), ചെർപ്പുളശ്ശേരി കുറുപ്പൻതോട്ടി മൂസകുട്ടി (42) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച അഞ്ചുപേരെ പിടികൂടിയിരുന്നു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇൻസ്പെക്ടർ എം. സജിത്ത്, എസ്.ഐ കെ. സുഹൈൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.