Posted On
date_range Updated On
date_range പെട്രോൾ പമ്പിലെ അക്രമം: മൂന്നുപേർകൂടി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: പട്ടാമ്പി റോഡിലെ മഞ്ചക്കൽ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരനെ സംഘം ചേർന്ന് മർദിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഇതോടെ അഞ്ച് പേർ പിടിയിലായി. കച്ചേരിക്കുന്ന് സ്വദേശികളായ കുലുക്കാംപാറ അൻവർ ഹുസൈൻ (31), പുത്തൻ പീടിയക്കൽ മുജീബ് റഹ്മാൻ (26), കുലുക്കാംപാറ ആഷിഖ് (25) എന്നിവരെയാണ് ചെർപ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാണ്.നേരത്തേ ചെർപ്പുളശ്ശേരി സലഫി നഗർ വലിയ പറമ്പിൽ വീട്ടിൽ വിഷ്ണു (22) സലഫി നഗർ വലിയ പറമ്പിൽ വീട്ടിൽ ജീഷ്ണു (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.