Posted On
date_range Updated On
date_range കുലുക്കല്ലൂർ സൊസൈറ്റി അഴിമതി: അന്വേഷണം നടത്തുമെന്ന് സി.പി.എം
ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ കാർഷിക ഉത്പാദന സംസ്കരണ സംഭരണ വിപണന സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ ഭരണസമിതിയംഗങ്ങളുടെ പങ്കിനെ കുറിച്ച് പാർട്ടി തലത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സി.പി.എം. സംഘത്തിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
ഇതു സംബന്ധിച്ച എല്ലാ നിയമനടപടികൾക്കും പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.