ചെർപ്പുളശ്ശേരി സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം
ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ
ചെർപ്പുളശ്ശേരി: പുറപ്പെടേണ്ട സമയത്തെ ചൊല്ലി ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. വ്യാഴാഴ്ച വൈകീട്ട് 3.45നാണ് ഒറ്റപ്പാലം ഭാഗത്തേക്കുള്ള ബസ് ജീവനക്കാർ ഏറ്റുമുട്ടിയത്.
ഇന്ത്യൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പി.കെ.എസ് ബസിലെ ഡ്രൈവറെ മർദിക്കുകയായിരുന്നത്രെ. പരിക്കേറ്റ പന്നിയംകുറുശ്ശി സ്വദേശി ഷഫീഖ് (34) ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിക്കോട് മുതുകുറുശ്ശി വീട്ടിൽ മുഹമ്മദ് ജസീർ (24), പനമണ്ണ കുളത്തിങ്ങൽ അഫ്സൽ (23) എന്നിവർക്കെതിരെ വധശ്രമത്തിന് കെസെടുത്ത് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.