നെല്ലിയാമ്പതി: ക്രിസ്മസ് ആഘോഷിക്കാൻ നെല്ലിയാമ്പതിയിലെത്തി മടങ്ങിയവരുടെ കാർ അപകടത്തിൽപെട്ടു. ആർക്കും പരിക്കില്ല. വടവന്നൂർ സ്വദേശി വിവേകും കുടുംബവും സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മരപ്പാലത്തിനടുത്തുള്ള റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിലിടിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
കാറിന്റെ മുൻവശം തകർന്നു. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രിസ്മസ് ദിനത്തിൽ നെല്ലിയാമ്പതിയിൽ വൻ തിരക്കായിരുന്നു. 2300 വാഹനങ്ങളിലായി 12000 സഞ്ചാരികൾ നെല്ലിയാമ്പതിയിൽ എത്തിയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.