മുണ്ടൂർ: സൈക്കിൾ സവാരി പ്രിയനായ എ.എസ്. സതീഷ് ദീർഘദൂര സൈക്കിൾ യാത്രയിൽ 600 കിലോമീറ്റർ പൂർത്തിയാക്കി ചരിത്രം കുറിച്ചു. ഫ്രാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.ഐ.ആറിന് കീഴിലുള്ള കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച ബി.ആർ.എം മത്സരത്തിെൻറ ഭാഗമായി 600 കിലോമീറ്റർ ദൂരം വിജയകരമായി സൈക്കിൾ സവാരിയിലൂടെ പൂർത്തിയാക്കിയ ജില്ലയിലെ വ്യക്തിയെന്ന പദവിയാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
39 മണിക്കൂറിനുള്ളിലാണ് ഇത്ര ദൂരം സഞ്ചരിച്ചത്. എറണാകുളം മുതൽ വാളയാർ വരെയും തിരിച്ച് വാളയാർ മുതൽ കൊല്ലം, തുടർന്ന് എറണാകുളത്തെ ഫിനിഷിങ് പോയൻറുവരെയുമാണ് സൈക്കിൾ റൈഡ് നടത്തിയത്.
കോവളത്ത് ഹോട്ടൽ മാനേജ്മെൻറ് പഠനകാലത്ത് മുണ്ടൂരിൽനിന്ന് കോവളത്തേക്ക് സൈക്കിളിൽ യാത്ര ചെയ്തിരുന്നു. ദിനംപ്രതി 30 കിലോമീറ്റർ ദൂരം സൈക്കിൾ സവാരി ചെയ്യുന്നു. കുവൈത്തിലെ ജോലി പൂർത്തിയാക്കി നാട്ടിലെത്തി അവധിക്ക് ശേഷം കോവിഡ് കാലമായി. വിമാന സർവിസ് പുനരാരംഭിച്ചാൽ സൗദിയിൽ ജോലിയിൽ പ്രവേശിക്കും. വരാനിരിക്കുന്ന മറ്റൊരു ഉയർന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഈ യുവാവ്. മുണ്ടൂർ പൂതനൂർ അത്തിക്കൽ സതീഷിെൻറയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത സതീഷിെൻറയും മകനാണ് ഈ 24 കാരൻ. കേരളത്തിൽ നിന്ന് 98 പേർ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. നിലവിൽ ഫോർട്ട് പെഡറ്റേഴ്സ് പാലക്കാട് എന്ന ക്ലബിലെ അംഗം കൂടിയാണ് സതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.