ഗുരുവായൂര്‍: ജില്ല അത്‌ലറ്റിക് മീറ്റിൽ തൃശൂര്‍ നാപ്റ്റ് കിരീടം ചൂടി. 209 പോയൻറ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. ആതിഥേയരായ ശ്രീകൃഷ്ണ കോളജ് 150 പോയേൻാടെ രണ്ടാം സ്ഥാനത്തെത്തി. തൃശൂര്‍ സൻെറ് തോമസ് കോളജിനാണ് (93) മൂന്നാം സ്ഥാനം. തൃശൂര്‍ എക്‌സെല്‍ ക്ലബ് (72), നാട്ടിക ഫിഷറീസ് (71) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങില്‍ ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് സാംബശിവന്‍ ട്രോഫികള്‍ സമ്മാനിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ അംഗം ഡോ. സ്റ്റാന്ലിന്, കായിക പരിശീലകരായ മീന രഘുനാഥ്, അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളായ ഇ.യു. രാജന്‍, സി.ആര്‍. വേണുഗോപാലന്‍, വി. ഹേമലത, ജനറല്‍ കണ്‍വീനര്‍ ഡോ. ഹരിദയാല്‍ എന്നിവര്‍ സംസാരിച്ചു. രണ്ടുദിവസമായി 100ലേറെ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 300ഓളം കായിക താരങ്ങളാണ് പങ്കെടുത്തത്. സംസ്ഥാന ചാമ്പ്യന്‍ഷിപ് 15 മുതല്‍ 18 വരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. പിറന്നത് 17 റെക്കോഡുകൾ ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളജില്‍ രണ്ടുദിവസമായി നടന്ന മീറ്റില്‍ പിറന്നത് 17 റെക്കോഡുകൾ. ആദ്യദിനത്തില്‍ പത്തും രണ്ടാംദിവസം ഏഴും റെക്കോഡുകൾ കുറിച്ചു. ഗേള്‍സ് അണ്ടര്‍ -14 ലോങ് ജംപില്‍ നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ ഇ.എസ്. അഞ്ജലി (4.70 മീറ്റര്‍), ബാള്‍ത്രോ മത്സരത്തില്‍ തൃശൂര്‍ ശ്രീദുര്‍ഗ വിലാസ് സ്‌കൂളിലെ സന റോസ് (24.83 മിനിറ്റ്) എന്നിവര്‍ റെക്കോഡിട്ടു. ഗേള്‍സ് അണ്ടര്‍ 16 വിഭാഗത്തിലെ 200 മീറ്റര്‍ ഓട്ടത്തില്‍ നാട്ടിക ഫിഷറീസിലെ കെ.കെ. വിസ്മയ, ജൂനിയര്‍ പെണ്‍ അണ്ടര്‍ -20, 200 മീറ്റര്‍ ഓട്ടത്തില്‍ നാട്ടിക ഫിഷറീസിലെ പി.ഡി. അഞ്ജലി, ഡിസ്‌കസ്ത്രോയില്‍ നാട്ടിക ഫിഷറീസിലെ പി.എ. അതുല്യ എന്നിവരും റെക്കോഡുകൾ സ്ഥാപിച്ചു. 500 മീറ്റര്‍ ഓട്ടം (പെണ്‍) നാട്ടിക ഫിഷറീസിലെ പി.എസ്. സൂര്യയും 200 മീറ്റര്‍ ഓട്ടം (ആണ്‍) തൃശൂര്‍ സൻെറ് തോമസ് കോളജിലെ അബിന്‍ പ്രസാദും റെക്കോഡുകൾ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.