അലനല്ലൂർ: നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം എന്നീ പാർട്ടികളിൽ വിമത സ്ഥാനാർഥികൾ പ്രചാരണ രംഗത്ത്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരുവിഴാംകുന്ന് ഡിവിഷനിൽ കോൺഗ്രസ്, സി.പി.എം സ്ഥാനാർഥികൾക്ക് വിമത സ്ഥാനാർഥികളുണ്ട്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാടിനെതിരെ കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയംഗം ഫിറോസ് ഒതുക്കും പുറത്താണ് വിമത സ്ഥാനാർഥിയായത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം കണക്കഞ്ചേരി സാനിഫ് സി.പി.എം സ്ഥാനാർഥി സുബാഷിനെതിരെ വിമതനായി തിരുവിഴാംകുന്ന് ഡിവിഷനിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മലേരിയം വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി കെ.സി. മുഹമ്മദ് ബഷീറിനെതിരെ മുസ്‍ലിം ലീഗിലെ അബ്ദു സലാം വിമതനായി മത്സര രാഗത്തുണ്ട്. കച്ചേരി പറമ്പ് വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി താളിയിൽ സൈനുദ്ദീനെതിരെ രണ്ട് മുസ്‍ലിം വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്.
കച്ചേരിപറമ്പ് വാർഡ് ലീഗ് സെക്രട്ടറി യൂസഫ് ചോലയിലും, മുൻ ഗ്രാമപഞ്ചായത്തംഗം നിഷ മലേരിയത്ത് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. കണ്ടമംഗലം വാർഡിൽ മൊയ്തീൻകുട്ടി സി.പി.എമ്മിലെ വിനോദിനോടും, കോട്ടോപ്പാടം ഈസ്റ്റ് വാർഡിൽ റഷീദ് ഓങ്ങല്ലൂർ സി.പി.എമ്മിലെ മുർഷാദിനോടും, പത്തംഗത്ത് വാർഡിൽ രജനിയും, തെയ്യോട്ട് ചിറയിൽ പി.പി. സൈനബയും സി.പി.എം സ്ഥാനാർഥികൾക്കെതിരെ വിമത സ്ഥാനാർഥികളായിട്ടുണ്ട്.
കാപ്പ് പറമ്പ് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിർ ബാബുവിനെതിരെ മുസ്‍ലിം ലീഗ് പ്രവർത്തകൻ ഷിഹാബ് യു.ഡി.എഫ് വിമതനായി മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.