ഒ​പ്പ​ന​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ

മു​ണ്ടൂ​ർ യു​വ ക്ഷേ​ത്ര കോ​ള​ജ് ടീം 

ഒപ്പനയിൽ ഒന്നാമതായി മുണ്ടൂർ യുവക്ഷേത്ര കോളജ്

അ​ല​ന​ല്ലൂ​ർ: കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി എ ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ ന​ട​ന്ന ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ൻ​റ​ർ സോ​ൺ വി​ജ​യി​ക​ളും കൂ​ടി​യാ​യ യു​വ​ക്ഷേ​ത്ര കോ​ള​ജ് പു​തു​മ​യാ​ർ​ന്ന അ​വ​ത​ര​ണം കൊ​ണ്ട് സ​ദ​സ്സ് കീ​ഴ​ട​ക്കി. മ​ല്ലി​ക മ​ല​ർ വി​രി​ഞ്ഞു.. മൊ​ഞ്ചി​ട്ടും ഇ​ത​ൾ പ​ര​ന്നു... എ​ന്ന് വ​ഴി​നീ​ളെ പാ​ടി വൈ​ഷ്ണ​വി തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ കേ​ൾ​വി​ക്ക് പ​രി​ക്ക് പ​റ്റാ​തെ ശ്രു​തി ശു​ദ്ധ​മാ​യി ലെ​ന​യും ജി​യ​യും പി​ൻ​പാ​ട്ടു​കാ​രാ​യി.

സ​ഫ​യും ഹി​ബ​യും അ​ജ്ജ​ല​യും പാ​ർ​വ​തി​യും ന​ഫീ​സ​യും കീ​ർ​ത്ത​ന​യും ഒ​പ്പ​ന ചു​വ​ടു​ക​ൾ കൊ​ണ്ട് രാ​വി​നെ മ​നോ​ഹ​ര​മാ​ക്കി മാ​റ്റി. സ്വ​ർ​ഗീ​യ വേ​ഷ ഭൂ​ഷാ​ധി​ക​ളോ​ടെ മ​ണ​വാ​ട്ടി ജു​സൈ​ല​ത്ത് ചി​രി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ ക​ലോ​ത്സ​വം ആ​ര​വ​മു​യ​രു​ന്ന ക​ല്യാ​ണ പ​ന്ത​ലാ​യി മാ​റി. 22 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് യു​വ​ക്ഷേ​ത്ര കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 

Tags:    
News Summary - Mundoor Yuva Kshetra College ranks first in Oppana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.