‘നിയുക്ത എം.പി’ക്ക് അഭിവാദ്യം അർപ്പിച്ച് എടത്തനാട്ടുകര പൊൻപാറയിൽ സി.പി.എം സ്ഥാപിച്ച ബോർഡ്
Posted On
date_range Updated On
date_range ‘നിയുക്ത എം.പി’ക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.എം ബോർഡ്
അലനല്ലൂർ: പാലക്കാടിന്റെ ‘നിയുക്ത എം.പി’ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സി.പി.എം ഉപ്പുകുളം പൊൻപാറയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് കാത്തിരിക്കാതെയാണ് എ. വിജയരാഘവന്റെ ഫോട്ടോയുള്ള ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പൊൻപാറയിലെ സി.പി.എം ഓഫിസിന് സമീപമാണ് ബോർഡ്. പൊൻപാറയിലുള്ള രണ്ട്, മൂന്ന് ബൂത്തുകൾ സ്ഥാപിച്ചതായിട്ടാണ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന പ്രചാരണത്തിനിടയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.