മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ട്ട​പ്പാ​ടി ചാ​ള​യൂ​രി​ൽ താ​വ​ളം-​ഊ​ട്ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത ഒ​ലി​ച്ചു​പോ​യ​പ്പോ​ൾ

മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ അ​ട്ട​പ്പാ​ടി​യി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യി

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചാ​ള​യൂ​രി​ലും ഇ​ല​ച്ചി വ​ഴി​യി​ലു​മു​ണ്ടാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ താ​വ​ളം-​ഊ​ട്ടി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യി.

ക​ന​ത്ത മ​ഴ​യി​ൽ മ​ല​യി​ൽ​നി​ന്ന് ഇ​ര​ച്ചെ​ത്തി​യ മ​ല​വെ​ള്ള​വും പാ​റ​യും ച​ളി​യും വ​ന്ന​ടി​ഞ്ഞ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഓ​വു​പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ചാ​ള​യൂ​രി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യ​ത്. ചാ​വാ​ടി​യൂ​ർ-​മു​ള്ളി റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു. പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. 133 കോ​ടി രൂ​പ​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് താ​വ​ളം മു​ത​ൽ ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മു​ള്ളി വ​രെ ന​ട​ന്നു​വ​രു​ന്ന​ത്. പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Road in Attapadi was washed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.