അട്ടപ്പാടി ചാളയൂരിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ചാളയൂരിൽ രണ്ട് വയസ് പ്രായമുള്ള കുട്ടികൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് ചാളയൂരിലെ ട്രൈബൽ ലാന്റിൽ ആനയെ കണ്ടെത്തിയത്. തലേദിവസം ഇവിടെ ആനക്കൂട്ടം തമ്പടിച്ചിരുന്നതായായി പ്രദേശവാസികൾ പറയുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകരും ദ്രുത കർമ സേനയും സ്ഥലത്തെത്തി. ആനകൾ തമ്മിൽ കൊമ്പുകോർത്തതാകാം മരണകാരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് ദേഹപരിശോധനയിൽ ആന ചെരിഞ്ഞതിനു കാരണം വൈറസ് ബാധ ആണ് എന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.