റെജി മാത്യു
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ നായാട്ടുസംഘത്തിലെ ഒരാൾ പിടിയിൽ
അഗളി: അട്ടപ്പാടിയിൽ മാനുകളെ വേട്ടയാടി പിടിച്ചയാൾ വനം വകുപ്പിന്റെ പിടിയിൽ. അട്ടപ്പാടി കള്ളമല ചിറ്റാലക്കാട് റെജി മാത്യു ആണ് പിടിയിലായത്. സംഘത്തിലെ അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. അഞ്ച് ചാക്കുകളിലായി 150 കിലോയോളം മാനിറച്ചിയും മാനുകളുടെ രണ്ട് തലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി.
ഇറച്ചി വെട്ടി കഷണങ്ങളാക്കിയ നിലയിലായിരുന്നു. ഷോളയൂർ വനം സെക്ഷൻ പരിധിയിലെ കക്കണാം പാറ ഭാഗത്തുവെച്ചാണ് മ്ലാവ് ഇനത്തിൽപെട്ട രണ്ട് മാനുകളെ വേട്ടക്കാർ വകവരുത്തിയത്. രക്ഷപ്പെട്ട പ്രതികൾക്കായി വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.