Posted On
date_range Updated On
date_range അട്ടപ്പാടിയിൽ നാടൻ തോക്കും കഞ്ചാവും പിടികൂടി
അഗളി: അട്ടപ്പാടിയിൽ നാടൻ തോക്കും കഞ്ചാവും പിടികൂടി. സഹോദരങ്ങളായ രണ്ട് പേർക്കെതിരെ അഗളി പൊലീസ് കേസെടുത്തു. നരസിമുക്ക് വൈദ്യർ കോളനിയിൽ ജഗന്നാഥന്റെ മക്കളായ സുധീഷ് (23), പ്രകാശ് (29) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു നാടൻ തോക്കും, നാടൻ തോക്കിന്റെ ഫ്രെയിമും ബാരലും ഗൺ പൗഡറും 500 ഗ്രാം ഈയക്കട്ടകളും, 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇവർ രണ്ടുപേരും കൂടിയാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതും തോക്ക് കൈവശം വെച്ചിരുന്നതും. സംഭവത്തിൽ പ്രകാശ് പൊലീസ് പിടിയിലായിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.