representational image
Posted On
date_range Updated On
date_range പുലിയുടെ ആക്രമണത്തിൽ ആട് ചത്തു
അഗളി: അട്ടപ്പാടി നരസിമുക്ക് ഇരട്ടക്കുളം പ്രദേശത്ത് പുലിയുടെ ആക്രമണം. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ നാഗരാജിന്റെ ആട് ചത്തു. രണ്ട് മാസത്തിനിടെ പുലി ഇവിടെ രണ്ട് ആടുകളെയും രണ്ട് വളർത്തുനായ്ക്കളെയും വകവരുത്തി. ശിവകുമാറിന്റെ ഒരാടും ഇനിയവേലിന്റെ രണ്ട് വളർത്ത് നായകളും നാഗരാജിന്റെ ഒരു ആടും ആണ് ചത്തത്.
ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വിഷയം വനപരിപാലകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.