Posted On
date_range Updated On
date_range 70 ശതമാനം സ്വകാര്യ ബസുകളും നിരത്തിലിറക്കിയില്ല
കൊടുവായൂർ: കോവിഡ് ബാധിതരും ഹോട്സ്പോട്ടും വർധിച്ചതിനെ തുടർന്ന് ചിറ്റൂർ താലൂക്കിൽ 70 ശതമാനം സ്വകാര്യബസുകളും നിരത്തിലിറക്കിയില്ല. കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, ചിറ്റൂർ, തത്തമംഗലം, വണ്ടിത്താവളം എന്നിവിടങ്ങളിൽ മാത്രം 160ൽ അധികം സ്വകാര്യ ബസുകളാണ് സർവിസ് നിർത്തിവെച്ചത്. കെ.എസ്.ആർ.ടി.സി, മിനി സ്വകാര്യ ബസുകളുമാണ് നിലവിൽ സർവിസ് നടത്തുന്നത്. യാത്രക്കാർ വീണ്ടും കുറഞ്ഞാൽ കൂടുതൽ ബസുകൾ സർവിസ് നിർത്തുമെന്ന് ബസുടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.