പാലക്കാട്: 'അശ്രദ്ധ ഒഴിവാക്കൂ അപകടങ്ങൾ കുറക്കൂ' എന്ന സന്ദേശവുമായി റോഡ് സുരക്ഷ മാസാചരണ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ജനുവരിയിൽ ജില്ലയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 34 ജീവനുകളാണ്. 216 വാഹനാപകടങ്ങളിൽ 243 പേർക്ക് പരിക്കേറ്റു. കുടുതൽ അപകടം നടന്നത് പാലക്കാട് താലൂക്കിലാണ് -55 എണ്ണം. ചിറ്റൂരിൽ -41, ഒറ്റപ്പാലത്ത് -37, ആലത്തൂർ -36, മണ്ണാർക്കാട് -24, പട്ടാമ്പി -23.
കൂടുതൽ മരണം നടന്നതും പാലക്കാടാണ്. ഒമ്പത് പേരാണ് മരിച്ചത്. ആലത്തൂർ ഏഴ്, ചിറ്റൂരിൽ ഏട്ട്, ഒറ്റപ്പാലത്ത് നാല്, പട്ടാമ്പി രണ്ട്, മണ്ണാർക്കാട് നാല് എന്നിങ്ങനെയാണ് ഓരോ താലൂക്കിലും വിവിധ അപകടങ്ങളിൽ മരിച്ചത്. 44 കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടവരിൽ അഞ്ചു പേർ മരിച്ചു. മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവരിലാണ് അപകടം കൂടുതൽ ഉണ്ടായത്. 87 ഇരുചക്രവാഹനങ്ങളും, 48 കാറുകളും 19 ഓട്ടോറിക്ഷ അപകടങ്ങളും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.