പാലക്കാട്: ജില്ലയില്‍ ബുധനാഴ്ച 2309 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 1616 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 681 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന രണ്ടുപേർ എന്നിവർ ഉൾപ്പെടും. 2229 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 12,205 പേരെയാണ് പരിശോധിച്ചത്. 18.91 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ------------------------------------------------ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശോധന. പരിശോധന കേന്ദ്രങ്ങൾ 1. കണ്ണമ്പ്ര -പ്രാഥമികാരോഗ്യ കേന്ദ്രം 2. ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ 3. പള്ളിപ്പുറം -സി.ഇ.യു.പി സ്കൂൾ, പഴയങ്ങാടി 4. തിരുമിറ്റക്കോട് -എ.യു.പി.എസ് എഴുമങ്ങാട് 5. കോങ്ങാട് -ജി.യു.പി.എസ് കോങ്ങാട് 6. പൂക്കോട്ടുകാവ് -ഹയർ സെക്കൻഡറി സ്കൂൾ, മുന്നൂർക്കോട് (രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ), വാഴൂർ മദ്റസ (ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് 4.30 വരെ) 7. ചളവറ -കെ.വി.യു.പി.എസ് കയിലിയാട് (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ), ചളവറ ഹൈസ്കൂൾ (ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 4.30 വരെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.