സൂപ്പർ ലീഗ് സീസൺ 2

ALERT........ കോട്ടക്കൽ: ജില്ലയിലെ ഫുട്ബാൾ അക്കാദമികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എ.എഫ്.ഡി.എം കോട്ടക്കൽ സോൺ മത്സരങ്ങൾക്ക് തുടക്കമായി. ആയുർവേദ കോളജ് മൈതാനത്ത് നടക്കുന്ന മത്സരം വൈസ് എസ്.സി പ്രസിഡൻറ് എം. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്.സി എടരിക്കോടും ജി സ്​റ്റാർ മൂന്നിയൂരും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഇ.എസ്.സി എടരിക്കോട് (2-1) വിജയിച്ചു. മാൻ ഓഫ് ദ മാച്ചായി ഇ.എസ്.സിയുടെ ശ്യാം ലാലിനുള്ള പുരസ്കാരം നാസർ മണമ്മൽ കൈമാറി. എ.എഫ്.ഡി.എം പ്രസിഡൻറ്​ നിയാസ് അരീക്കോട്, റഷീദ് കൊണ്ടോട്ടി, നാസർ അരീക്കോട്, ജവാദ് മഞ്ചേരി, റഷീദ് ഇ.എസ്.സി, മുൻ സന്തോഷ് ട്രോഫി താരം കെ.പി. സുബൈർ, മാജിദ് മൂന്നിയൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.