റെയിൽവേ സുരക്ഷ: ഫണ്ടിന്​ തടസ്സമുണ്ടാവില്ല -ജനറൽ മാനേജർ

റെയിൽവേ സുരക്ഷ: ഫണ്ടിന്​ തടസ്സമുണ്ടാവില്ല -ജനറൽ മാനേജർ പാലക്കാട്​: റെയിൽവേ സുരക്ഷ, ഗതാഗതത്തിന്റെ കാര്യക്ഷമത, വരുമാനം തുടങ്ങിയവ വർധിപ്പിക്കാനുതകുന്ന പദ്ധതികൾക്ക് ധനലഭ്യത പൂർണമായും ഉറപ്പാക്കുമെന്ന്​ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ. അഗർവാൾ. ഡിവിഷൻതല പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘദൂരം കൊണ്ടുപോകേണ്ട ചരക്കുകൾ റെയിൽവേയിലേക്ക് ആകർഷിക്കാൻ അദ്ദേഹം നിർദേശം നൽകി. റെയിൽവേ സുരക്ഷ സംബന്ധിച്ച നിലവാരം, നിയമങ്ങൾ, പാലനമുറകൾ എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാലക്കാട് ഡിവിഷന്‍റെ 2021-22 കാലയളവിലെ പ്രവർത്തനം എ.കെ. അഗർവാൾ വിലയിരുത്തി. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ മാരായ ആർ. രാഘുനാഥൻ, സി.ടി. സക്കീർ ഹുസൈൻ എന്നിവരും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി. കലാറാണി, വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. പാലക്കാട് ജങ്​ഷൻ റെയിൽവേ സ്റ്റേഷനിലും മെമു ഷെഡിലും ജനറൽ മാനേജർ പരിശോധന നടത്തി. ശനിയാഴ്ച അദ്ദേഹം പൊള്ളാച്ചി-പാലക്കാട് ടൗൺ സെക്ഷനിൽ നടക്കുന്ന റെയിൽവേ വൈദ്യുതീകരണ പ്രവർത്തനവും നേരിട്ട് വിലയിരുത്തി. ​ ------------------ റെയിൽവേ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ്​ സ്ഥാപിച്ചു. പാലക്കാട്​: ഒരു മിനിറ്റിൽ 200 ലിറ്റർ നിർമാണ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റലിൽ സ്ഥാപിച്ചു. ദക്ഷിണ റെയിൽവേ വുമൺ വെൽഫെയർ ഓർഗനൈസേഷൻ പ്രസിഡന്‍റ്​ ഉമ അഗർവാൾ പ്ലാന്റ് ഉദ്ഘാടനം ചെയ്​തു. ദക്ഷിണ റെയിൽവേ വുമൺ വെൽഫെയർ ഓർഗനൈസഷൻ പാലക്കാട് ചാപ്റ്റർ പ്രസിഡന്‍റ്​ ദിയ ദേവ കോത്താരി, ഡോ വി. കലാറാണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.