തച്ചമ്പാറ: പൊന്നംകോട് ചന്ദനംകുണ്ട് കോളനിയിലെ കിണറും ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച മോട്ടോർ പുരയും കാലപ്പഴക്കം കാരണം തകർച്ച ഭീഷണി നേരിടുന്നതായി നാട്ടുകാർ. കിണർ പുനരുദ്ധാരണ പ്രവൃത്തി നടത്തി പുതിയ മോട്ടോർ ഷെഡ് സ്ഥാപിക്കാത്ത പക്ഷം വേനൽ രൂക്ഷമാവുന്നതോടെ കുടിവെള്ള വിതരണം തടസ്സപ്പെടാനിടയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ പരാതി പ്രകാരം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. നാരായണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ ഷഫീക്ക്, മല്ലിക എന്നിവർ സ്ഥലം സന്ദർശിച്ചു. ചന്ദനംകുണ്ട് കോളനിയിലെ കിണർ നവീകരിക്കുവാനും മോട്ടോർ പുര സംരക്ഷിക്കുന്നതിനും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. KLKD chandanamkund ചന്ദനംകുണ്ട് കോളനിയിലെ കിണർ ജനപ്രതിനിധികൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.